ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന്‍റെ റാ​ലി​യ്ക്ക് മും​ബൈ​യി​ല്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, February 19, 2020

മും​ബൈ: ഭീം ​ആ​ര്‍​മി നേ​താ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ആ​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ മും​ബൈ​യി​ല്‍ ന​ട​ത്താ​നി​രു​ന്ന റാ​ലി​യ്ക്ക് പോ​ലി​സ് അ​നു​മ​തി നി​ഷേ​ധി​ച്ചു. ഈ ​മാ​സം 21ന് ​മും​ബൈ ആ​സാ​ദ് മൈ​താ​ന​ത്താ​യി​രു​ന്നു പ​രി​പാ​ടി നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ക്ര​മ​സ​മാ​ധാ​ന ത​ക​ര്‍​ച്ച ചൂ​ണ്ടി​കാ​ട്ടി​യാ​ണ് മും​ബൈ പൊ​ലീ​സി​ന്‍റെ ന​ട​പ​ടി. സി​എ​എ​യ്ക്കെ​തി​രാ​യ സ​മ​ര​ത്തി​ല്‍ ആ​സാ​ദി​നെ നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്യു​ക​യും റി​മാ​ന്‍​ഡ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ജ​നു​വ​രി 16ന് ​ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ആ​സാ​ദ് വീ​ണ്ടും സ​മ​ര​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു വ​രി​ക​യാ​ണ്.

×