New Update
മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ 10 രൂപയ്ക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നല്‍കുന്ന ശിവ് ഭോജന്‍ താലി പദ്ധതി വന്‍വിജയം.
Advertisment
ജനുവരി 26 ന് ആരംഭിച്ച് 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 139 കേന്ദ്രങ്ങളിലായി രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ താക്കറെ സര്‍ക്കാരിനായതായി ഔദ്യോഗിക വക്താവ് ബുധനാഴ്ച അറിയിച്ചു.
ശിവ് ഭോജന്‍ താലി പദ്ധതിയിലൂടെ 2,33,738 പേര്‍ക്ക് ഇതു വരെ പ്രയോജനം ലഭിച്ചു. ഏകദേശം 13, 750 പേര്‍ക്ക് ദിവസേന പദ്ധതിയിലൂടെ ഉച്ചഭക്ഷണം നല്‍കി വരുന്നു.
ജില്ലാ ആശുപത്രികള്‍, റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങി സാധാരണ ജനങ്ങള്‍ എത്തിച്ചേരുന്ന സ്ഥലങ്ങളിലാണ് കടകള്‍.