“അച്ഛാ , പോവല്ലേ പുറത്ത് കൊറോണയുണ്ട് ; അച്ഛനെ കൊറോണ പിടിക്കും ; പോലീസ് ഉദ്യോഗസ്ഥനെ പുറത്തിറങ്ങാൻ വിടാതെ കരഞ്ഞുപറഞ്ഞു മകൻ

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, March 26, 2020

സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഒരു കുട്ടിയുടെ ഹൃദയസ്പർശിയായ ആവശ്യം.ജോലിക്ക് പോകുമ്പോൾ പൊലീസുകാരനായ പിതാവിനെ തടയാൻ ശ്രമിക്കുന്ന കുട്ടിയുടെ വീഡിയോ ആണ് വൈറലായത് . മുംബൈയിലാണ് സംഭവം. വീഡിയോയിൽ, പോലീസ് ഡ്യൂട്ടിക്ക് വീട്ടിൽ നിന്ന് പുറത്തുപോകാൻ പിതാവ് തയ്യാറാകുമ്പോൾ കുട്ടി കരയുന്നു. “പുറത്ത് കൊറോണയുണ്ട്” എന്ന് പറഞ്ഞ് കുട്ടി പിതാവിനെ പുറത്തുപോകാതിരിക്കാൻ വേണ്ടി ശ്രമിക്കുന്നു.

അച്ഛാ , പോവല്ലേ പുറത്ത് കൊറോണയുണ്ട്. പുറത്ത് കൊറോണയുണ്ട്, ”കുട്ടി നിർത്താതെ കരയുകയാണ്.. അവന്റെ അച്ഛൻ അവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട് , “ഞാൻ 2 മിനിറ്റ് മാത്രമേ പുറത്തിറങ്ങുകയുള്ളൂ”. എന്ന് പറഞ്ഞു മകനെ എടുത്തു ആശ്വസിപ്പിക്കുന്നുണ്ട്. ഏകദേശം അര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വീട്ടിൽ നിന്ന് പുറത്തുപോകരുതെന്ന് കുട്ടി പിതാവിനോട് അപേക്ഷിക്കുന്നത് നൊമ്പരത്തോടെയല്ലാതെ കാണാനാവില്ല.

വീഡിയോ കാണാം;

×