മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് 110 പേരെ കസ്റ്റഡിയില്‍ എടുത്തു. സുശീല്‍ ഗിരി മഹാരാജ്(35), നീലേഷ് തെല്‍ഗാനെ(35), ചിക്കാനെ മഹാരാജ്(70) എന്നിവരാണ് കൊല്ലപ്പെട്ടത്.
/sathyam/media/post_attachments/2bvEEDbYkjH2lcjkEaI2.jpg)
അവയവ വില്‍പ്പനയ്ക്കായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘമാണെന്ന ആരോപണത്തെ തുടര്‍ന്നാണ് അക്രമാസക്തരായ ജനക്കൂട്ടം ഇവരെ ക്രൂരമായി ആക്രമിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയും ജനക്കൂട്ടം മര്‍ദിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പോലീസ് മൂന്ന് പേരെയും ഇവിടെനിന്നും രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് മരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിയമം കൈയിലെടുത്ത എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.