വിവാഹ വാഗ്ദാനം നല്‍കി 21 കാരിയായ ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി; മുണ്ടക്കയം പൊലീസ് കേസെടുത്തു

New Update

publive-image

Advertisment

കോട്ടയം: വിവാഹ വാഗ്ദാനം നൽകി 21 കാരിയായ ദളിത് യുവതിയെ ക്ഷേത്ര പൂജാരി പീഡിപ്പിച്ചതായി പരാതി. മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ സ്വദേശിയ്ക്കെതിരെയാണ് മുണ്ടക്കയം പൊലീസ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് പരാതി.

ക്ഷേത്രത്തിനോടുചേർന്ന ശാന്തിമഠത്തിൽ വച്ചാണ്‌ പീഡിപ്പിച്ചത്‌. വിവാഹത്തിന്‌ തയ്യാറാകാതെവന്നതോടെ ഇയാൾക്കെതിരെ പൊലീസിൽ പരാതിനൽകുകയും വിവാഹം നടത്താമെന്ന്‌ അച്ഛന്റെ സാന്നിധ്യത്തിൽ പൊലീസിൽ രേഖാമൂലം സമ്മതിക്കുകയും ചെയ്തു. ഇതുപ്രകാരം ഇരുകൂട്ടരും രജിസ്റ്റർ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിന്റെ പേരിൽ വ്യാഴാഴ്ചത്തേക്ക്‌ മാറ്റി.

എന്നാൽ വിവാഹത്തിന്‌ തയ്യാറല്ലെന്ന്‌ വ്യാഴാഴ്ച ഫോണിൽ യുവാവിന്റെ അച്ഛൻ അറിയിച്ചതിനെതുടർന്നാണ് പരാതിനൽകിയത്. ഇയാളുടെ കൈവശം പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോയും ഉണ്ടെന്നും പരാതിയിൽ പറയുന്നു. മുണ്ടക്കയം പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോയി. പൊലീസ് പ്രതിക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി.

Advertisment