കേരളം

ലോക്ഡൗണിനിടെ മുണ്ടക്കയം ബവ്‌റിജസ് വില്‍പനശാലയില്‍ വന്‍ തിരിമറി; ആയിരം ലിറ്ററില്‍ അധികം മദ്യം ജീവനക്കാര്‍ ഔട്ട്‌ലറ്റില്‍ നിന്നും അനധികൃമായി കടത്തി

ന്യൂസ് ബ്യൂറോ, കോട്ടയം
Wednesday, June 16, 2021

മുണ്ടക്കയം : മുണ്ടക്കയം ബവ്‌റിജസ് വില്‍പനശാലയില്‍ നിന്നും ലോക്ഡൗണിനിടെ ആയിരം ലിറ്ററില്‍ അധികം മദ്യം ജീവനക്കാര്‍ അനധികൃമായി കടത്തിയതായി റിപ്പോര്‍ട്ട്.

സംഭവത്തില്‍ എക്‌സൈസ് കേസെടുത്തു. വെട്ടിപ്പ് സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ ബവ്‌റിജസ് കോര്‍പ്പറേഷന്‍ ഓഡിറ്റ് വിഭാഗവും എക്‌സൈസും ചേര്‍ന്ന് സ്റ്റോക്ക് പരിശോധിച്ചതോടെയാണ് ക്രമക്കേട് കണ്ടെത്തിയത്.

സ്റ്റോക്കില്‍ പത്ത് ലക്ഷത്തിലധികം രൂപയുടെ മദ്യം കുറവുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. തിരിമറി വ്യക്തമായതോടെ മുണ്ടക്കയം ഔട്ട്‌ലറ്റ് സീല്‍ ചെയ്ത് ജീവനക്കാരില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുയും ചെയ്തു. പ്രാഥമിക മൊഴിയെടുപ്പാണ് പൂര്‍ത്തിയാക്കിയത്.

×