മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ താത്പര്യം അറിയിച്ച 13 കമ്പനികളുടെയും യോഗ്യത പരിശോധിക്കും  ;  വിദഗ്ധ സമിതിയുടെ നിർദേശപ്രകാരം മുന്നോട്ട് പോകുമെന്ന് നഗരസഭ

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, September 17, 2019

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ താത്പര്യം അറിയിച്ച 13 കമ്പനികളുടെയും യോഗ്യത പരിശോധിക്കുമെന്ന്‌ നഗരസഭ . വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരം മുന്നോട്ട് പോകുമെന്നും നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ അറിയിച്ചു.

ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ ആറ് മാസത്തെ സമയമാണ് ഉള്ളത്. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. സമീപവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും ആരിഫ് ഖാന്‍ പറഞ്ഞു.

×