Advertisment

മൂന്നാറില്‍ മൂന്നു കടകളില്‍ നിന്നായി മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

New Update

ഇടുക്കി: മൂന്നാറില്‍ മൂന്നു കടകളില്‍ നിന്നായി മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍. ഇക്കാനഗറില്‍ താമസം ബാലകൃഷ്ണനെയാണ് മുന്നാര്‍ സി ഐ മനേഷിന്റെ നേത്രത്വത്തില്‍ പിടികൂടിയത്.

Advertisment

publive-image

40000 രൂപയും ബാറ്ററിയുമാണ് മോഷണം പോയതെന്നായിരുന്നു പരാതി. മുന്നാര്‍ സി ഐ മനേഷിന്റെ നേത്രത്വത്തില്‍ തിങ്കളാഴ്ച്ച രാവിലെയോടെ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെ തന്നെ ഇക്കാ നഗറില്‍ താമസം ബാലകൃഷ്ണനെ പോലിസ് പിടികൂടി. ഇയാളുടെ കൈയില്‍ നിന്നും 14000 രൂപയും മോഷ്ടിച്ച ബാറ്ററിയും കണ്ടെടുത്തു.

ടൗണിലെ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലേക്കു പോകുന്ന വഴിയിലുള്ള ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മിനി ഷോപ്പിംഗ് കോപ്ലംക്സിലെ കെട്ടിടങ്ങളിലാണ് മോഷണം നടന്നത്‌.

robbery case
Advertisment