അശ്ലീല സന്ദേശങ്ങള്‍ അയച്ചിട്ടില്ല, നമ്പര്‍ ചോദിച്ചത് ഐഡി ഒറിജിനലാണോ എന്നറിയാന്‍; യുവതിക്ക് അശ്ലീച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചുവെന്ന ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ മുരളി മോഹന്‍

Friday, January 15, 2021

ടന്‍ മുരളി മോഹന്‍ അശ്ലീലച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചുവെന്ന് ആരോപിച്ച് ഒരു യുവതി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. സന്ദേശങ്ങള്‍ അയച്ചത് താന്‍ തന്നെയാണെന്ന് മുരളി മോഹനും സ്ഥിരീകരിച്ചു. എന്നാല്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയുടെ ഐഡി ഒറിജിനലാണോ എന്നറിയാത്തതിനാല്‍ വാട്‌സാപ്പില്‍ കോണ്‍ടാക്ട് ചെയ്യാനാണ് താന്‍ നമ്പര്‍ ചോദിച്ചതെന്ന് മുരളി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.

ഫേസ്ബുക്കിൽ വ്യാജന്മാരെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. കേരളമറിയുന്ന ഒരു സെലിബ്രിറ്റി ആയ എനിക്ക് ഒരുപാടു ഫാൻസ്‌ ഉണ്ട്, ചിലർ ഫേക് ഐഡിയിൽ വന്നു സംസാരിക്കും അങ്ങനെ ഉള്ളവരുമായി ഞാൻ ഇടപെടാറില്ല. നമ്പർ ചോദിച്ചിട്ടു തരുന്നില്ല എങ്കിൽ ഇവർക്ക് എന്തോ ദുരുദ്ദേശം ഉണ്ടെന്നു നമുക്ക് മനസ്സിലാകുമല്ലോ. ഈ സ്ത്രീയുമായി പരിചയപ്പെട്ടു വളരെ കുറച്ചു നാളെ ആയിട്ടുള്ളു. കൂടുതൽ പരിചയപ്പെട്ടപ്പോൾ ആണ് നമ്പർ ചോദിച്ചത്. അവർക്ക് പാട്ടുകൾ ഒക്കെ അയച്ചു കൊടുക്കുമായിരുന്നു. വളരെ കുറച്ചു ദിവസം മാത്രം പരിചയമുള്ള അവർ ഒറിജിനൽ ആള് തന്നെ ആണോ എന്നറിയാനാണ് നമ്പർ ചോദിച്ചതെന്ന് നടന്‍ പറഞ്ഞു.

”ഒരു സെലിബ്രിറ്റി ആയ, ഇത്രയും പേര് അറിയുന്ന എനിക്കില്ലാത്ത ജാഡ എന്തിനാണ് അവർക്കു എന്നാണ് ഞാൻ ചോദിച്ചത്. ഞാൻ അവരോടു അശ്ലീലമായി ഒന്നും പറഞ്ഞിട്ടില്ല. ഒരു പാട്ടു അയച്ചു കൊടുത്തതിനാണ് അവർ എന്നെ തെറി വിളിച്ചത്. ഞാൻ അവരോടു സെക്ഷ്വലി എന്തെങ്കിലും പറയുകയോ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയോ ചെയ്തിട്ടില്ല.”-മുരളി മോഹന്‍ ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

×