ഗുണ്ടാപ്പിരിവ് നൽകിയില്ല; കടയുടമയെ തുരുതുരെ കുത്തി; നാടിനെ നടുക്കി ഗുണ്ടാ വിളയാട്ടം

ന്യൂസ് ബ്യൂറോ, കൊല്ലം
Friday, February 26, 2021

പള്ളിപ്പുറം : ഗുണ്ടാപിരിവ് നല്കാന് വിസമ്മതിച്ച് ബേക്കറി ഉടമയെ അതി ക്രൂരമായി കുത്തി പരിക്ക് ഏല്പ്പിച്ച് ഗുണ്ടകൾ.  പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പരിവ് നൽകാത്തിനാൽ നാലംഗ സംഘം ബേക്കറിയിൽ കയറി കടയുടമയെ ക്രൂരമായി കുത്തി വീഴ്ത്തി.

സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാം പ്രതി പള്ളിപ്പുറം പുതുവൽപുത്തൻവീട് ഫമിന മൻസിലിൽ ഷാനു എന്ന ഷാനവാസ് ( 36 ), രണ്ടാം പ്രതി നഗരൂർ കൊടുവഴന്നൂർ റംസി മൻസിലിൽ റിയാസ് (32 ) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു.

ബേക്കറിയുടമ പുതുവൽ സിയാദ് മൻസിലിൽ സജാദ് ( 36 ) നാണ് കുത്തേറ്റത്. ഇദ്ദേഹം ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയിലാണ്.

ഇന്നലെ വൈകിട്ട് പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നു. ഇക്കഴിഞ്ഞ 19ന് രാത്രി 6.30തോടെയായിരുന്നു സംഭവം. കാറിലെത്തിയ ഷാനവാസും മൂന്നു പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. നിരത്തിലെ പച്ചക്കറി കച്ചവടക്കാരനോട് വാക്കുതർക്കത്തിനു ശേഷമാണ് ബേക്കറിയിലെത്തിയത്. ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടെങ്കിലും സജാദ് കൊടുക്കാൻ വിസമ്മതിച്ചു. ഇതേ തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തിയെടുത്തു തുരുതുരെ കുത്തുകയായിരുന്നു.

സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. തൊട്ടടുത്ത ദിവസം കല്ലമ്പലം ഭാഗത്തു നിന്ന് ഇവർ സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ മുന്നും നാലും പ്രതികളായ അൻസർ, ഫിറോസ് എന്നിവരെ കൂടി ഇനി പിടികൂടാനുണ്ടെന്നും മംഗലപുരം സിഐ കെ.പി ടോംസൺ പറഞ്ഞു.

×