ഓറല്‍ സെക്‌സിന് വിസമ്മതിച്ചു; 17 കാരിയെ 17കാരന്‍ കഴുത്തുഞെരിച്ച് കൊന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, March 4, 2021

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഓറല്‍ സെക്‌സിന് വിസമ്മതിച്ചതിന് മാനസിക വൈകല്യമുള്ള 17കാരിയെ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി കൊലപ്പെടുത്തി. ഓറല്‍ സെക്‌സ് നടത്താനുള്ള ശ്രമം ചെറുത്തതില്‍ കുപിതനായ 17കാരന്‍ ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് തന്നിലേക്ക് സംശയ നിഴല്‍ നീളാതിരിക്കാന്‍ മൃതദേഹം തൊട്ടടുത്തുള്ള ഗ്രാമത്തിലെ കൃഷിയിടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി ഷാള്‍ കനാലിലും പെണ്‍കുട്ടിയുടെ ചെരുപ്പുകള്‍ കൃഷിയിടത്തിലും വലിച്ചെറിയുകയും ചെയ്തായി ആണ്‍കുട്ടിയുടെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

അലിഗഡിലെ ഗ്രാമത്തിലാണ് സംഭവം. മൊബൈലില്‍ പോണ്‍ വീഡിയോ കാണുന്നതിനിടെയാണ് പെണ്‍കുട്ടിയെ യാദൃശ്ചികമായി കണ്ടതെന്ന് ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. സംസാര വൈകല്യം കൂടിയുള്ള പെണ്‍കുട്ടിയെ തൊട്ടടുത്ത കൃഷിയിടത്തിലേക്ക് വിളിച്ചു കൊണ്ടുപോയി.

തുടര്‍ന്നാണ് ഓറല്‍ സെക്‌സിന് നിര്‍ബന്ധിച്ചത്. ഇതിന് തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് കുപിതനായ 17കാരന്‍ പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പൊലീസ് പറയുന്നു. എട്ടാംക്ലാസില്‍ പഠിത്തം നിര്‍ത്തിയ 17കാരന്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെ ഡിജിറ്റല്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ വിദഗ്ധനാണെന്ന് പൊലീസ് പറയുന്നു.

ആണ്‍കുട്ടിയുടെ അച്ഛന്‍ ഡല്‍ഹിയിലാണ് ജോലി ചെയ്യുന്നത്. 17കാരന്റെ മൊബൈല്‍ ഫോണില്‍ നിന്ന് 118 പോണ്‍ വീഡിയോകള്‍ കണ്ടെടുത്തായി പൊലീസ് അറിയിച്ചു.

×