സമീപത്തുള്ള മകന്റെ വീട്ടില്‍ അയല്‍വാസി മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് കണ്ട് ചോദ്യം ചെയ്യാനെത്തി; വെമ്പായത്ത് 62 കാരിയായ വയോധികയെ അയല്‍വാസി വെട്ടിക്കൊന്നു

New Update

തിരുവനന്തപുരം: വെമ്പായത്ത് 62 കാരിയായ വയോധികയെ അയല്‍വാസി വെട്ടിക്കൊന്നു. 62 കാരിയായ ചീരാണിക്കര അരശ്ശുംമ്മൂട്ടില്‍ സരോജമാണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ ദാസന്റെ മകന്‍ ബൈജുവാണ് വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

publive-image

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സമീപത്തുള്ള മകന്റെ വീട്ടില്‍ അയല്‍വാസിയായ ബൈജു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് കണ്ട് ചോദ്യം ചെയ്യാനെത്തിയതായിരുന്നു സരോജം. അസുഖ ബാധിതനായി കഴിയുകയാണ് സരോജത്തിന്റെ മകന്‍.

ഇവരുടെ വീട്ടില്‍ എത്തിയാണ് ബൈജു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇത് ചോദ്യം ചെയ്യാനെത്തിയ സരോജത്തെ ബൈജു ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച തന്നെ ഇവര്‍ മരിച്ചു.

murder case
Advertisment