വാടകവീട്ടില്‍ അതിക്രമിച്ച് കയറി ഏഴംഗ സംഘം യുവദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തു, യുവാവ് മരിച്ചു, യുവതി അതീവ ഗുരുതരാവസ്ഥയില്‍; ദുരഭിമാനക്കൊലയെന്ന് സംശയം

New Update

ഡല്‍ഹി: തെക്ക്പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വീണ്ടും ദുഭിമാനക്കൊല. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഒരു വര്‍ഷം മുന്‍പ് ഒളിച്ചോടി കല്യാണം കഴിച്ച യുവദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഭര്‍ത്താവ് തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യുവതിയുടെ നില ഗുരുതരമായി തുടരുന്നു.

Advertisment

publive-image

23 വയസുള്ള വിനയ് ദാഹിയയാണ് കൊല്ലപ്പെട്ടത്. നാലു ബുള്ളറ്റാണ് ശരീരത്തില്‍ നിന്ന് കണ്ടെടുത്തത്. വെടിവെയ്പില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ 19 വയസുള്ള കിരണ്‍ ദാഹിയ വെങ്കടേശ്വര ആശുപത്രിയില്‍ ചികിത്സയിലാണ്.

വാടകവീട്ടില്‍ അതിക്രമിച്ച് കയറിയ ഏഴംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. നിരവധി തവണയാണ് ദമ്പതികള്‍ക്ക് നേരെ ഇവര്‍ വെടിയുതിര്‍ത്തത്. ഇവരെ പിടികൂടുന്നതിന് പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി ദ്വാരക പൊലീസ് അറിയിച്ചു.

murder case
Advertisment