തിരുവനന്തപുരത്ത്‌ ഊബര്‍ ഡ്രൈവര്‍ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍; കഴുത്തിലും കാലിലും കുത്തേറ്റു

New Update

തിരുവനന്തപുരം: ചാക്കയ്ക്ക് സമീപം യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഊബര്‍ ഡ്രൈവര്‍ സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

Advertisment

publive-image

ഇന്ന് രാവിലെയാണ് സംഭവം. സമ്പത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തില്‍ കലാശിച്ചത് എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. മരണകാരണം വ്യക്തമല്ല.

ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് കൈമാറിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

murder case
Advertisment