പ്രണയിച്ച് സഹോദരിയെ വിവാഹം ചെയ്ത ചെറുപ്പക്കാരനെ സഹോദരന്‍ കൊന്ന് റെയില്‍ വേ ട്രാക്കില്‍ തള്ളിയത് 2019ല്‍; യുവാവിന്റെ ജീവന് പകരം വീട്ടുകാര്‍ എടുത്തത് പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കളുടെ ജീവന്‍; പക അസാനിക്കാതെ കഴിഞ്ഞ ദിവസം വെട്ടികൊന്നത് യുവാവിന്റെ അമ്മയെയും സഹോദരിയെയും; മൂകസാക്ഷിയായി ‘വന്‍മതി’,സിനിമയെ വെല്ലുന്ന രക്തക്കൊതി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, September 27, 2020

തിരുനെല്‍വേലി: സിനിമാക്കഥകളെ വെല്ലുന്ന കൊലപാതക പരമ്പരയാണ് തിരുനെല്‍വേലിയിലെ നംഗുനേരിയില്‍ നടക്കുന്നത്. പ്രേമവിവാഹത്തിന്റെ പേരില്‍ രണ്ട് കുടുംബങ്ങള്‍ തമ്മില്‍ അരങ്ങേറിയ കുടിപ്പകയില്‍ ജീവന്‍ നഷ്ടപ്പെട്ടത് അഞ്ചുപേര്‍ക്ക്. രണ്ട് സ്ത്രീകളെ കഴിഞ്ഞദിവസം അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി.

21കാരനായ നമ്പിരാജന്‍ വന്‍മതിയെന്ന പതിനെട്ടുകാരിക്കൊപ്പം ഒളിച്ചോടിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവരുടെ വിവാഹത്തിന് രണ്ട് വീട്ടുകാര്‍ക്കും സമ്മതമായിരുന്നില്ല. 2019 നനംബറില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ചെല്ലസാമി നമ്പിരാജനെ കൊലപ്പെടുത്തി റെയില്‍വെ ട്രാക്കില്‍ തള്ളി.

ഇതിന് പ്രതികാരമായി നമ്പിരാജന്റെ കുടുംബം, വന്‍മതിയുടെ രണ്ട് ബന്ധുക്കളായ അറുമുഖത്തെയും സുരേഷിനെയും മാര്‍ച്ച് 14ന് കൊലപ്പെടുത്തി. അറുമുഖത്തിന്റെ മകന്‍ നമ്പിരാജനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു.

നമ്പിരാജന്റെ മാതാപിതാക്കലായ അരുണാചലം, ഷണ്‍മുഖ തായി എന്നിവരെ ഈ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ചുദിവസം മുന്‍പാണ് ഇവര്‍ ജാമ്യത്തിലിറങ്ങിയത്. നമ്പിരാജന്റെ അമ്മയേയും സഹോദരിയേയുമാണ് ഇപ്പോള്‍ കൊലപ്പെടുത്തിയിരിക്കുന്നത്. മരുകല്ലകുറിച്ചി ഗ്രാമത്തില്‍ വെച്ചാണ് ഇവരെ കൊലപ്പെടുത്തിയത്.

×