പത്ത് രൂപയെ ചൊല്ലിയുള്ള തര്‍ക്കം; ഒടുവില്‍ അവസാനിച്ചത് കൊലപാതകത്തില്‍

New Update

ഹൈദരാബാദ്: പത്ത് രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ പഴക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് അടിച്ചുകൊന്നു. 34കാരന്‍ മരിച്ച സംഭവത്തില്‍ ഏഴുപേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.

Advertisment

publive-image

ഹൈദരാബാദില്‍ കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നത്. പഴക്കച്ചവടക്കാരനായ ഷാകിവ് അലിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കേസില്‍ പ്രതിയായ നസീം പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്കൊപ്പം പഴം വാങ്ങാന്‍ കടയില്‍ ചെന്നപ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

ഇരുവരും ചേര്‍ന്ന് മുന്തിരിയും പൈനാപ്പിളും വാങ്ങുകയുണ്ടായി. പണമായി 20 രൂപ നല്‍കി. എന്നാല്‍ 30 രൂപ വേണമെന്ന് ഷാകിവ് അലി ആവശ്യമുന്നയിക്കുകയുണ്ടായി. 10 രൂപയെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമായി. 10 രൂപ വേണമെന്ന് കടച്ചവടക്കാരന്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു.

പ്രകോപിതനായ നസീം കൂട്ടുകാരെ വിളിച്ചുവരുത്തി. തുടര്‍ന്ന് സംഘം ചേര്‍ന്ന് അടിച്ചു കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

murder case
Advertisment