മുരിങ്ങയില മുട്ടതോരന്‍

New Update

publive-image

ചേരുവകള്‍

Advertisment

മുട്ട - 2 എണ്ണം
മുരിങ്ങയില - 2 കപ്പ്
വെളുത്തുള്ളി - 4 അല്ലി
തേങ്ങ ചിരകിയത് - 2 കപ്പ്
ജീരകം - 1 ടീസ്പൂണ്‍
മുളക് പൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി - 1 ടീസ്പൂണ്‍
വറ്റല്‍ മുളക് - 3 എണ്ണം
കടുക് - 1 ടീസ്പൂണ്‍
എണ്ണ, ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ചൂടായ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് 2 മുട്ട നല്ലപോലെ ഉടച്ചു ചേര്‍ത്ത് വഴറ്റി മാറ്റി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുക് താളിക്കുക. ഇതില്‍ വൃത്തിയാക്കിയ മുരിങ്ങയില ചേര്‍ത്ത് ആവശ്യത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി ചേര്‍ത്ത് മൂടി വേവിക്കുക.

വെന്തശേഷം ഇതിലേക്ക് ചെറുതായി അരച്ച തേങ്ങ, ജീരകം വെളുത്തുള്ളി മിശ്രിതം ഇതിനോടൊപ്പം ചേര്‍ത്ത് ചിക്കിവച്ച മുട്ടയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച തോര്‍ത്തി വാങ്ങുക.

egg thoran
Advertisment