പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജുനൻ അന്തരിച്ചു

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, April 6, 2020

കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ എം കെ അർജുനൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. 84 വയസായിരുന്നു.

എഴുന്നൂറോളം സിനിമകൾക്കും പ്രൊഫണൽ നാടകങ്ങൾക്കും സം​ഗീതമൊരുക്കി. ഭയാനകം എന്ന ചിത്രത്തിന് സം​ഗീതം ഒരുക്കിയതിലൂടെ 2017 ൽ മികച്ച സംവിധായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചിരുന്നു.

യേശുദാസിന്‍റെ ശബ്ദം ആദ്യമായി റെക്കോര്‍ഡ് ചെയ്തത് അര്‍ജുനന്‍ മാസ്റ്ററായിരുന്നു. എ ആർ റഹ്മാൻ്റെ സിനിമാ മേഖലയിലേക്കുള്ള അരങ്ങേറ്റവും അർജുനൻ മാസ്റ്റർ വഴിയായിരുന്നു.

×