Advertisment

എല്‍.ഡി.എഫിനെ ഞെട്ടിച്ചുകൊണ്ട് ഇടതുപക്ഷത്തിന് ഒപ്പമുളള ചില കക്ഷികള്‍ അപ്രതീക്ഷിതമായി യു.ഡി.എഫിന്റെ ഭാഗമാകും; ഗുണമുണ്ടാകുമെന്ന് ഉറപ്പുളളവരെ മാത്രം ഒപ്പം കൂട്ടിയാല്‍ മതിയെന്ന് യു.ഡി.എഫില്‍ ധാരണയുണ്ടന്ന് കെ.പി.എ മജീദ്

New Update

മലപ്പുറം: എല്‍.ഡി.എഫിനെ ഞെട്ടിച്ചുകൊണ്ട് ഇടതുപക്ഷത്തിന് ഒപ്പമുളള ചില കക്ഷികള്‍ കൂടി അപ്രതീക്ഷിതമായി യു.ഡി.എഫിന്റെ ഭാഗമാകുമെന്ന് മുസ്്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മുന്നണിക്കാകെ ഗുണമുണ്ടാകുമെന്ന് ഉറപ്പുളളവരെ ഒപ്പം കൂട്ടിയാല്‍ മതിയെന്ന് യു.ഡി.എഫില്‍ ധാരണയുണ്ടന്നും കെ.പി.എ മജീദ് പറഞ്ഞു.

Advertisment

publive-image

എല്‍.ഡി.എഫിന് ഒപ്പമുളള ചില കക്ഷികളേയും അതൃപ്തരായ ചില ഗ്രൂപ്പുകളേയുമാണ് യു.ഡി.എഫ് പ്രതീക്ഷിക്കുന്നത്. വരവുകൊണ്ട് മുന്നണിക്ക് ഗുണം കിട്ടുമെന്ന് ഉറപ്പുളളവരുമായാണ് ചര്‍ച്ച നടത്തുന്നത്.

എന്‍.സി.പിക്ക് പുറമെ പി.സി. ജോര്‍ജ്, പി.സി. തോമസ് എന്നിവരെല്ലാം യു.ഡി.എഫിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചില ഗ്രൂപ്പുകളുമായി ധാരണയുണ്ടാക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന തിരിച്ചറിവിലാണ് ഒപ്പം കൂട്ടുന്നതിന് മുന്നോടിയായി നോക്കിയും കണ്ടുമുളള ചര്‍ച്ചകളും ഇടപെടലുമെന്ന് കെ.പി.എ മജീദ് വ്യക്തമാക്കുന്നു.

kpa majeed
Advertisment