മുതലപ്പൊഴി ഉപരോധം അവസാനിച്ചു; വാഹനങ്ങൾ വാർഫിൽ പ്രവേശിച്ചുതുടങ്ങി: മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക, അഴിമുഖത്ത് അടിഞ്ഞ് കൂടിയ മണൽ ഡ്രജ്ജ് ചെയ്ത് നീക്കുക, മുതലപ്പൊഴി അപകടത്തിൽ മരണമടഞ്ഞവർക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപരോധം

author-image
Charlie
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനാവശ്യമായ നിർമാണ സമഗ്രികളുമായി മുതലാപൊഴിയിൽ എത്തിയ വാഹനങ്ങൾ തടഞ്ഞ്കൊണ്ട് മത്സ്യതൊഴിലാളികൾ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. കിളിമാനൂർ നഗരൂർപ്രദേശങ്ങളിൽ നിന്നും പാറയുമായി എത്തിയ ടാറസ് ലോറികളാണ് പ്രതിഷേധക്കാർ തടഞ്ഞത്. കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം സമരവുമായി രംഗത്ത് എത്തിയതെന്നാണ് റിപ്പോർട്ടുകൾ.

മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക. അഴിമുഖത്ത് അടിഞ്ഞ് കൂടിയ മണൽ ഡ്രജ്ജ് ചെയ്ത് നീക്കുക, മുതലപ്പൊഴി അപകടത്തിൽ മരണമടഞ്ഞവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കോൺഗ്രസ് സമരം. ഡ്രജ്ജ് ചെയ്യുന്ന പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും പ്രശ്നങ്ങൾ സർക്കാറിൻ്റെ ശ്രദ്ധയിൽ പെടുത്തുമെന്നും സമരക്കാരുമായി നടത്തിയ ചർച്ചയിൽ ഉദ്യോഗസ്ഥർ ഉറപ്പ്നൽകിയതോടെ കോൺഗ്രസ്സ് ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതിനു പിന്നാലെ ലോഡുമായി വന്ന വാഹനങ്ങൾ വാർഫിലേക്ക് കടത്തിവിട്ടു.

കോൺഗ്രസിൻ്റെ സമരം അവസാനിച്ചതിന് തൊട്ട് പിന്നാലെ വിഴിഞ്ഞം സമരസമിതിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചു. ഇവർ വാഹനങ്ങൾ തടഞ്ഞത് വീണ്ടും പ്രദേശത്തു സംഘർഷ സാധ്യത സൃഷ്ടിച്ചു. വിഴിഞ്ഞം സമരസമിതി മുന്നോട്ടു വച്ചിട്ടുള്ള ആവശ്യങ്ങൾ അനുഭാവപൂർണ്ണമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉപരോധമെന്നാണ് പ്രതിഷേധക്കാർ പറഞ്ഞതു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി. ബിനു, വർക്കല ഡി.വൈ.എസ്.പി നിയാസ് എന്നിവരുടെ നേതൃത്വത്തിൽ സമരക്കാരുമായി നിരവധി തവണ ചർച്ച നടത്തി.

ചർച്ചകൊടുവിൽ വാഹനങ്ങൾ അകത്തേക്ക് കടത്തിവിടാൻ തീരുമാനാം ആകുകയും ഇനിനിർമാണ സമഗ്രികളുമായി വാഹനങ്ങൾ വരില്ലയെ ന്നും, സമരസമിതിയുമായി ചർച്ച നടത്തിയ ശേഷമെ തുടർനടപടി ഉണ്ടാകുകയുള്ളുവെന്നും അധികൃതർ ഉറപ്പു നൽകി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പോലീസ് സംഘം രാവിലെ മുതൽ ക്യാമ്പ് ചെയ്ത്തിരുന്നു. വർക്കല ആറ്റിങ്ങൽ ഡിവൈഎസ്പി മാരും അഞ്ചുതെങ്ങ്, കഠിനംകുളം, മംഗലപുരം,ചിറയിൻകീഴ് പോത്തൻകോട്, നഗരൂർ, സർക്കിൽ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ നൂറ് കണക്കിന് പോലീസുകാർ ഇപ്പോഴും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Advertisment