എം.ജി ജോര്‍ജിൻ്റെ മരണം; മുത്തൂറ്റ്‌ ഫിനാന്‍സിന്റെ ഓഹരികളില്‍ ഇടിവ്‌

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Tuesday, March 9, 2021

ഡല്‍ഹി: മുത്തൂറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡിന്റെ ഓഹരികളില്‍ ഇടിവ്‌. കമ്പനി ചെയര്‍മാനായിരുന്ന എം.ജി ജോര്‍ജ്‌ മുത്തൂറ്റ്‌ വീടിന്റെ നാലാം നിലയില്‍ നിന്ന്‌ വീണ്‌ മരിച്ചതാണെന്ന വാര്‍ത്തകള്‍ വന്നതിന്‌ പിന്നാലെയാണ്‌ ഓഹരികളില്‍ ഇടിവ്‌ നേരിട്ടത്‌. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ വായ്‌പാ കമ്പനിയാണ്‌ മുത്തൂറ്റ്‌ ഫിനാന്‍സ്‌.

എന്നാല്‍ എം.ജി ജോര്‍ജ്‌ മുത്തൂറ്റിന്റെ മരണത്തെക്കുറിച്ച്‌ കൂടുതല്‍ വിശദീകരണം കമ്പനി നല്‍കിയിട്ടില്ല. വെളളിയാഴ്‌ചയാണ്‌ എം.ജി ജോര്‍ജ്‌ മുത്തൂറ്റ്‌ അന്തരിച്ചത്‌.

ഡല്‍ഹി എയിംസിലെ ഫോറന്‍സിക്‌ വിഭാഗം അദ്ദേഹത്തിന്റെ വസതിയിലെത്തി പരിശോധന നടത്തിയെന്നും ബിസിനസ്‌ ടുഡേ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഉയരത്തില്‍ വീണതാണ്‌ മരണകാരണമെന്ന്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നു. അതേസമയം ഡല്‍ഹി പൊലീസ്‌ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

എം.ജി. ജോര്‍ജ്‌ മുത്തൂറ്റിന്റെത്‌ അപകടമരണമാണെന്ന്‌ വാര്‍ത്തകള്‍ വന്നതോടെ മുത്തൂറ്റ്‌ ഗ്രൂപ്പിന്റെ ഓഹരികള്‍ ഇടിഞ്ഞു. സെന്‍സെക്‌സില്‍ 499 പോയിന്റ്‌ നഷ്ടമായി. എന്‍.എസ്‌.ഇയില്‍ 1.58 ശതമാനം കുറഞ്ഞ്‌ 1,283 രൂപയിലാണ്‌ മുത്തൂറ്റ്‌ ഓഹരികള്‍ ക്ലോസ്‌ ചെയ്‌തത്‌.

×