New Update
കൊച്ചി: മുത്തൂറ്റ് സമരം ഒത്തു തീര്‍പ്പാക്കുന്നതിന് വീണ്ടും ചര്‍ച്ച നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. മാര്‍ച്ച് മൂന്നിന് ചര്‍ച്ച നടത്താനാണ് നിര്‍ദേശം.
Advertisment
സിഐടിയു നേതൃത്വത്തിലുള്ള യുണിയന്‍ വനിതാ ജീവനക്കാര്‍ക്ക് നേരെ അതിക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്ന് കോടതി തന്നെ നിര്‍ത്തിവെച്ച ചര്‍ച്ചയാണ് പുനരാരംഭിക്കുന്നത്.
അതേസമയം, പിരിച്ചുവിട്ട ജീവനക്കാരെ കേരളത്തില്‍ നിയമിക്കാനാകില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്. പിരിച്ചുവിട്ടവര്‍ക്ക് കോടതി നിര്‍ദേശിക്കുന്ന നഷ്ട പരിഹാരം നല്‍കാമെന്ന് മാനേജ്മെന്റ് അറിയിച്ചു.
മാനുഷിക പരിഗണന നല്കി പ്രശ്നപരിഹാരത്തിന് ശ്രമിക്കാന്‍ മാനേജ്മെന്റിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതടക്കമുള്ള വിഷയങ്ങള്‍ അടുത്ത ചര്‍ച്ചയില്‍ പരിഗണനാ വിഷയമാകും. ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച.