New Update
15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടി മുത്തുമണിക്കും സംവിധായകന്‍ അരുണിനും ആണ്‍ കുഞ്ഞ് പിറന്നു. കഴിഞ്ഞ ദിവസം നിറവയറുള്ള മുത്തുമണിക്കൊപ്പം നില്‍ക്കുന്ന ചിത്രം അരുണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരിക്കുന്നത്.
Advertisment
2006ലാണ് അരുണും മുത്തുമണിയും വിവാഹിതരായത്. അഭിഭാഷകയായി എന്‍റോള്‍ ചെയ്തതിനു ശേഷമാണ് മുത്തുമണി സിനിമയിലെത്തിയത്. സത്യന്‍ അന്തിക്കാടിന്റെ 'രസതന്ത്രം' എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
മുത്തുമണിയും അരുണും നാടകത്തില്‍ നിന്നാണ് സിനിമയിലേക്കെത്തിയത്. നെല്ലിക്ക എന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ് അരുണ്‍ സിനിമയില്‍ തുടക്കമിട്ടത്.