മുത്തയ്യ മുരളീധരന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റി നടത്തി

സ്പോര്‍ട്സ് ഡസ്ക്
Monday, April 19, 2021

ചെന്നൈ: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന് ഹൃദയാഘാതം. ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുരളീധരനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളിങ് കോച്ചാണ് മുരളീധരന്‍. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുമ്പോള്‍ താരം ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

×