വയനാട്: ക്രൈംബ്രാഞ്ച് കേസിന് പിന്നാലെ വനം വകുപ്പ് കേസിലും മുട്ടിൽ മരം മുറിയിലെ പ്രതികൾക്ക് ജാമ്യം. ബത്തേരി ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. എന്നാൽ, പട്ടയഭൂമിയിലെ മരം മുറിച്ചതിന് മീനങ്ങാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കോടതി ജാമ്യം നിഷേധിച്ചു. ഇതോടെ പ്രതികൾക്ക് പുറത്തിറങ്ങാനാകില്ല.
/sathyam/media/post_attachments/O6e5GvE5ynXzTkW5w8QE.jpg)
ഈയടുത്താണ് മീനങ്ങാടി പൊലീസ് മറ്റൊരു കേസിൽ കൂടി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തൃക്കൈപ്പറ്റ മുക്കംകുന്നിൽ നിന്ന് രണ്ട് ഈട്ടി മരങ്ങൾ മുറിച്ചു കടത്തിയതിന് മേപ്പാടി പൊലീസും അഗസ്റ്റിൻ സഹോദരങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
വനം വകുപ്പ് കേസിൽ ജാമ്യം ലഭിച്ചാൽ പുറത്തിറങ്ങാമെന്ന് കരുതിയ പ്രതികൾക്ക് പൊലീസിന്‍റെ നടപടി തിരിച്ചടിയായി.