വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക്‌ ഇടിച്ചു കയറി, അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു

New Update

മൂവാറ്റുപുഴ : നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറിയ വീട്ടിലെ അമ്മയും മകളും അദ്ഭുതകരമായി രക്ഷപ്പെട്ടു. എംസി റോഡിൽ ടിബി കവലയിൽ പുലർച്ചെ 2.30നായിരുന്നു അപകടം.

Advertisment

publive-image

സ്റ്റോൺ വർക് വ്യാപാരിയായ ഉറുമ്പിൽതടത്തിൽ രാജുവിന്റെ വീട്ടിലേക്കാണ് മൂവാറ്റുപുഴ ഭാഗത്തു നിന്നു വന്ന ലോറി പാഞ്ഞു കയറിയത്. വീട്ടുകാർ ഈ സമയം ഉറക്കത്തിലായിരുന്നു.

തകർന്ന ഭിത്തിക്കടിയിൽ പെട്ട് പരുക്കേറ്റു കിടന്ന ഭാര്യ ഷെർലിൻ (33), മകൾ മഗീഷ (11) എന്നിവരെ അടുത്ത മുറിയിലായിരുന്ന രാജു തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു.

രാജുവിനൊപ്പം ഉറങ്ങുകയായിരുന്ന മകൻ ജെറിനും (9) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടം നടന്ന ഉടനെ ലോറി ഡ്രൈവർ ഓടി മറഞ്ഞു. ലോറിയിൽ യാത്രക്കാരായി കയറിയ 2 പേർക്ക് നിസ്സാരപരുക്കുണ്ട്.

ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി നീക്കിയാൽ വീടിന്റെ ഒരു ഭാഗം പൂർണമായി തകരുമെന്ന നിലയാണ്. രാജുവിന്റെ വീട്ടിലേക്കും കടയിലേക്കും മുൻപും വാഹനം ഇടിച്ചു കയറിയിട്ടുണ്ട്.

Advertisment