സംസ്ഥാനത്ത് വീണ്ടും ​ദുരഭിമാന കൊലപാതകത്തിന് ശ്രമം: മൂവാറ്റുപുഴയിൽ സഹോദരിയെ പ്രണയിച്ച യുവാവിനെ ആങ്ങള പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടി, ഗുരുതരാവസ്ഥയില്‍

New Update

മൂവാറ്റുപുഴ: സംസ്ഥാനത്ത് വീണ്ടും ​ദുരഭിമാന കൊലപാതകത്തിനുളള ശ്രമം. മൂവാറ്റുപുഴയിൽ സഹോദരിയെ പ്രണയിച്ച യുവാവിനെ ആങ്ങള പട്ടാപ്പകൽ നടുറോഡിലിട്ട് വെട്ടി. മൂവാറ്റുപുഴ പണ്ടരിമല തടിലക്കുടിപ്പാറയിൽ അഖിൽ ശിവന്റെ (19) ഇടത് കൈപ്പത്തിക്ക് മുകളിലാണ് വെട്ടേറ്റത്. അഖിലുമായി പ്രണയത്തിലായിരുന്ന യുവതിയുടെ സഹോദരനായ കറുകടം സ്വദേശി ബേസിൽ എൽദോസ് ആണ് ആക്രമിച്ച‌തെന്നു പൊലീസ് പറയുന്നു.

Advertisment

publive-image

എറണാകുളത്തു സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓട്ടമൊബീൽ എൻജിനീയറിങ് വിദ്യാർഥിയായ അഖിലിനെ ​ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. അഖിലിന്റെ അമ്മാവന്റെ മകൻ അരുൺ ബാബുവിനും പരിക്കുണ്ട്. മൂവാറ്റുപുഴ കറുകടത്ത് താമസിക്കുന്ന യുവതിയുടെ സഹോദരനായ ബേസിൽ എൽദോസിനെ പൊലീസ് തിരയുകയാണ്. ​ദുരഭിമാന കൊലപാതകത്തിനുളള ശ്രമമാണ് നടന്നതെന്നാണ് പൊലീസ് പറഞ്ഞു.

മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിക്ക് മുന്നിൽ ഞായറാഴ്ച വൈകീട്ട് 6.15 ഓടെയാണ് സംഭവം. സെമിത്തേരിക്കു സമീപത്തെ കടയിൽ മാസ്ക് വാങ്ങാനായി അരുണിനൊപ്പം ബൈക്കിലെത്തിയ അഖിലിനെ മറ്റൊരു ബൈക്കിലെത്തിയ യുവതിയുടെ സഹോദരൻ വിളിച്ചിറക്കി. മുൻ പരിചയമുള്ളതിനാൽ അടുത്തേക്ക് ചെന്നപ്പോൾ വടിവാളുകൊണ്ട് അഖിലിനെ ഇയാൾ വെട്ടുകയായിരുന്നു. ഇടത്‌ കൈക്കുഴയ്ക്കു മുകളിലെ മണിബന്ധം വെട്ടേറ്റ് മുറിഞ്ഞു തൂങ്ങി. ചെറുവിരലിന്റെ ഒരു വശം പൂളിപ്പോയിട്ടുമുണ്ട്. കഴുത്തിനുള്ള വെട്ട് തടയാൻ ശ്രമിക്കുന്നതിനിടെ അഖിൽ ധരിച്ചിരുന്ന ഹെൽമെറ്റിൽ തട്ടി.

murder attack honour killing
Advertisment