ലോകത്താകമാനം ഡിജിറ്റൽ രംഗത്ത് വരുന്ന തൊഴിലവസരങ്ങളിൽ ഇരുപത് ലക്ഷം തൊഴിലിനെങ്കിലും മലയാളി വിദ്യാർത്ഥികളെ സജ്ജരാക്കുക ലക്ഷ്യം; ഭാവിയുടെ തൊഴിൽ മേഖല ഡിജിറ്റൽ രംഗമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഭാവിയുടെ തൊഴിൽ മേഖല ഡിജിറ്റൽ രംഗമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ലോകത്താകമാനം ഡിജിറ്റൽ രംഗത്ത് വരുന്ന തൊഴിലവസരങ്ങളിൽ ഇരുപത് ലക്ഷം തൊഴിലിനെങ്കിലും മലയാളി വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം.

Advertisment

publive-image

പല മേഖലകളിലും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലേക്ക് വളരാൻ സംസ്ഥാനത്തിനായിട്ടുണ്ട്. അതിൽ യൂറോപ്പിലെ മലയാളികളുടെ പങ്ക് വളരെ വലുതാണന്നും മന്ത്രി ലോക കേരള സഭയുടെ യൂറോപ്പ് മേഖല സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ലോക കേരള സഭയിൽ യൂറോപ്പുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിഷയങ്ങളിൽ 21 എണ്ണത്തിന് പരിഹാരം കാണാൻ കഴിഞ്ഞു. പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റത്തിലേക്ക് ചുവടുവയ്ക്കാൻ സംസ്ഥാനത്തിന് സഹായകമാകുന്ന നിർദ്ദേശങ്ങളാണ് ലോക കേരളസഭ യൂറോപ്പ് മേഖല സമ്മേളനത്തിൽ ഉയർന്ന് വന്നത്.

Advertisment