മന്ത്രിമാരുടെ വിദേശ യാത്രകൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ല; സാമൂഹികപരമായും ഭരണപരമായും യാത്രകൾ ആവശ്യമാണ്. ഇതുകൊണ്ടല്ല സംസ്ഥാനത്തു സാമ്പത്തികനില മോശമായതെന്ന് എം.വി. ഗോവിന്ദൻ

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: മന്ത്രിമാരുടെ വിദേശ യാത്രകൾ വേണ്ടെന്ന് വയ്ക്കാൻ പറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സാമൂഹികപരമായും ഭരണപരമായും യാത്രകൾ ആവശ്യമാണ്. ഇതുകൊണ്ടല്ല സംസ്ഥാനത്തു സാമ്പത്തികനില മോശമായതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

‘വിദേശ പര്യടനത്തിന് പോകാൻ പാടില്ലെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. ആവശ്യം വന്നാൽ വിദേശത്തും രാജ്യത്തിനകത്തും യാത്രചെയ്യേണ്ടി വരും. തെരുവുനായ വിഷയത്തിൽ കഴിഞ്ഞദിവസം മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

ജനകീയമായ ഇടപെടലുകൾ ഉണ്ടാകും. പട്ടിയെ കൊല്ലാൻ പാടില്ലെന്ന നിലപാട് വ്യക്തമായ സ്ഥിതിക്ക് അതിനെ ശാസ്ത്രീയമായി മാത്രമേ കൈകാര്യം ചെയ്യാനാകൂ.’– എം.വി.ഗോവിന്ദൻ പറഞ്ഞു.

Advertisment