Advertisment

സ്ഥാനാർഥി നിർണയത്തെച്ചൊല്ലി സിപിഎമ്മിൽ പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ട്, അത് സ്വാഭാവികം; എം.വി ഗോവിന്ദൻ

New Update

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി നിർണയത്തിൽ നടക്കുന്ന പരസ്യ പ്രതികരണങ്ങളെ തള്ളി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദൻ.

Advertisment

publive-image

സ്ഥാനാർഥി നിർണയത്തെച്ചൊല്ലി സിപിഎമ്മിൽ പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ടെന്നും അത് സ്വാഭാവികമാണെന്നും ചില പ്രതിഷേധങ്ങൾ ഉണ്ടാകാറുണ്ട്. മുമ്പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥിത്വം സംബന്ധിച്ച് സിപിഎമ്മിൽ പോസ്റ്റർ യുദ്ധം തുടരവേയാണ് എം വി ഗോവിന്ദൻറെ പ്രതികരണം. പ്രതിഷേധങ്ങൾ സംഘടനാപരമായി പരിഹരിക്കാവുന്നതേയുള്ളുവെന്നും എം.വി ഗോവിനന്ദൻ പറഞ്ഞു.

കഴിഞ്ഞ പൊന്നാനി തിരഞ്ഞെടുപ്പിന്റെ സമയത്തും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പ്രതിഷേധമുണ്ടായിരുന്നു. സ്ഥാനാർഥിനിർണയത്തിൽ നിന്ന് പിന്നോട്ട് പോകില്ല.

നടപടിയുണ്ടാകുമോ എന്ന് പിന്നീട് തീരുമാനിക്കേണ്ട കാര്യമാണ്. നടപടിയുണ്ടോകുമോ എന്ന സംഘടനാ തീരുമാനം മാധ്യമങ്ങളോട് പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

mv govindhan
Advertisment