Advertisment

കേസുവന്നാലും മന്ത്രി കെടി ജലീല്‍ രാജിവെക്കേണ്ടതില്ല, ഒന്നാം പ്രതിയാകേണ്ടത് വി മുരളീധരന്‍, രണ്ടാമത്തെ ആള്‍ അനില്‍ നമ്പ്യാര്‍; എം വി ഗോവിന്ദന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കേസുവന്നാലും മന്ത്രി കെടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് എംവി ഗോവിന്ദന്‍. ചോദ്യം ചെയ്തതിന്റെ പേരില്‍ എന്തിനാണ് ജലീല്‍ രാജിവെക്കേണ്ടത്. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

Advertisment

publive-image

കേസില്‍ എന്‍ഐഎ അന്വേഷണം തുടരട്ടെ.  പരിപക്വമായ സാഹചര്യം വരുമ്പോള്‍ പരിപക്വമായി പ്രതികരിക്കും.  ഇപ്പോള്‍ രാജിവെക്കേണ്ട സാഹചര്യം ഇല്ല. ഈ കേസില്‍ ഒന്നാം പ്രതിയാകേണ്ടത് ബിജെപി നേതാവും മന്ത്രിയുമായ വി മുരളീധരനാണ്.

ഇപ്പോഴും അയാള്‍ പറയുന്നത് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ലഗേജ് അല്ല എന്നാണ്. രണ്ടാമത്തെ ആള്‍ അനില്‍ നമ്പ്യാരാണ്. അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ ഇവരിലേക്കും അന്വേഷണം എത്തുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

 

mv govindhan
Advertisment