തിരുവനന്തപുരം: ദുരിതകാലത്ത് കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന് ജിഎസ്ടി ഏര്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ഈ നടപടിയാണ് യഥാര്‍ത്ഥ രാജ്യദ്രോഹം.
/sathyam/media/post_attachments/LWuv5MYVexrZF5xkyt4G.jpg)
ബ്രിട്ടീഷുകാരുടെ കാലം മുതല്‍ രോഗപ്രതിരോധ കുത്തിവയ്പ്പ് സൗജന്യമായിരുന്നു. അത് ബിജെപി സര്‍ക്കാര്‍ നിര്‍ത്തലാക്കി. രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു വന്നു. സംസ്ഥാനങ്ങളുടെ ആവിശ്യവും കോടതിയുടെ ഇടപെടലും മൂലം മനസ്സില്ലാമനസ്സോടെയാണ് കേന്ദ്രസര്‍ക്കാര്‍ 75% വാക്‌സിന്‍ സൗജന്യമായി നല്‍കാമെന്ന് സമ്മതിച്ചതെന്ന് ഇപ്പോള്‍ 25% നും നികുതി ചുമത്താനുള്ള തീരുമാനം തെളിയിക്കുന്നു.”
”വാക്‌സിന് മാത്രമല്ല വാക്‌സിന്‍ നിര്‍മ്മാണ വസ്തുക്കള്‍ക്കും മെഷീനുകള്‍ക്കും വൈറസ് ജനിതക വ്യതിയാന നിര്‍ണ്ണയ മെഷീനുകള്‍ക്കും 18% ജിഎസ്ടി തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി കൗണ്‍സിലില്‍ വ്യക്തമാക്കി.
ചില കോവിഡ് മരുന്നുകള്‍ക്ക് സപ്തംബര്‍ 30 വരെ ഇളവു നല്‍കിയിട്ടുണ്ടെങ്കില്‍ സ്വകാര്യ ആശുപത്രികളെ സമീപിക്കുന്ന ജനങ്ങള്‍ക്ക് നല്‍കുന്ന വാക്‌സിന് നികുതി ഏര്‍പ്പെടുത്തിയത് ഒട്ടും ശരിയായില്ലെന്നും കേരളം ജിഎസ്ടി കൗണ്‍സിലില്‍ പറയുകയുണ്ടായി.
എല്ലാ മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും ഈ ദുരിതകാലത്ത് നികുതി ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.ഇന്ധനവില പ്രതിദിനം വര്‍ധിപ്പിക്കുന്ന കടുത്ത ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഈ അഭിപ്രായങ്ങളെ എല്ലാം തള്ളുകയാണ് ചെയ്തത്.”. ജയരാജന്‍ വ്യക്തമാക്കി.