Advertisment

സൈനിക അട്ടിമറി: ഇന്ത്യയിലേക്ക് പാലായനം ചെയ്ത പൊലീസുകാരെ വിട്ടുതരണമെന്നാവശ്യപ്പെട്ട് മ്യാന്‍മര്‍ അധികൃതര്‍; മിസോറാമിലേക്ക് രക്ഷപ്പെട്ടത് എട്ട് പൊലീസുദ്യോഗസ്ഥര്‍ 

New Update

ഡല്‍ഹി: മ്യാന്‍മറില്‍ നടന്ന സൈനിക അട്ടിമറിയെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് പാലായനം ചെയ്ത പൊലീസുകാരെ വിട്ടുതരണമെന്നാവശ്യപ്പെട്ട് മ്യാന്‍മര്‍ അധികൃതര്‍. മിസോറാമിലേക്കാണ് എട്ട് പൊലീസുദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത്.

Advertisment

publive-image

ഇവരെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് മിസോറാം സര്‍ക്കാര്‍ അധികൃതര്‍ക്കാണ് മ്യാന്‍മര്‍ അധികൃതര്‍ കത്തയച്ചിരിക്കുന്നത്. മ്യാന്‍മറിലെ ഫലം ജില്ലാ ഡെപ്യൂട്ടി കമ്മീഷണറാണ് മിസോറാമിലെ ചമ്പൈ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചിരിക്കുന്നത്. മ്യാന്‍മറുമായി 510 കിലോമീറ്റര്‍ ദൂരം മാത്രമേ മിസോറാമിനുള്ളൂ.

ഇന്ത്യയും മ്യാന്‍മറും തമ്മിലുള്ള സുഹൃദ് ബന്ധം നിലനിര്‍ത്തണമെങ്കില്‍ എട്ട് പൊലീസുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് മ്യാന്‍മറിന് കൈമാറണമെന്നാണ് ആവശ്യം.

‘ രണ്ട് അയല്‍രാജ്യങ്ങളും തമ്മിലുള്ള സുഹൃദ്ബന്ധം നിലനിര്‍ത്തനായി എട്ട് മ്യാന്‍മര്‍ പൊലീസുദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്ത് മ്യാന്‍മറിന് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,’ കത്തില്‍ പറയുന്നു.

വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും നിര്‍ദ്ദേശത്തിന് കാത്തിരിക്കുകയാണെന്നുമാണ് മിസോറാം വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

myanmar issues
Advertisment