New Update
/sathyam/media/post_attachments/EKtOYkHfEdjzo95NeT7v.jpg)
പാലാ: സഹകരണ വകുപ്പ് മന്ത്രി വി. എൻ. വാസവൻ്റെ സ്വന്തം ജില്ലയിൽ സഹകരണ സംഘം കോട്ടയം ജില്ലാ ജോയിൻ്റ് രജിസ്ട്രാറായി പാലാക്കാരൻ.
Advertisment
പാലാ നെച്ചിപ്പുഴൂർ ആശാ നിലയത്തിൽ എൻ. അജിത് കുമാറാണ് കോട്ടയത്തെ പുതിയ ജോ. രജിസ്ട്രാർ. എറണാകുളത്ത് ഹൗസ് ഫെഡിൻ്റെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു വരവേയാണ് പുതിയ നിയമനം. നാളെ (29.06. ) കോട്ടയത്ത് ചുമതലയേൽക്കും.
സഹകരണ വകുപ്പിൽ നീണ്ട 32 വർഷത്തെ സർവ്വീസുള്ള അജിത് കുമാർ വിവിധ പ്രധാന തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നെച്ചിപ്പുഴൂർ ചിറക്കരക്കാവ് ദേവീക്ഷേത്രം സെക്രട്ടറി, പാലാ സഹൃദയ സമിതി അംഗം തുടങ്ങിയ നിലകളിൽ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലേയും നിറസാന്നിദ്ധ്യമാണ് ഈ 54 കാരൻ.
ഭാര്യ വിനീത. ശാസ്ത്ര ഗവേഷക വിദ്യാർത്ഥിനി അദിതി, പ്ലസ് ടു വിദ്യാർത്ഥി അദ്വൈത് എന്നിവരാണ് മക്കൾ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us