പ്രാര്‍ത്ഥനാനിര്‍ഭരമായ അദ്ദേഹത്തിന്റെ ജീവിതം ഇനിവരുന്ന തലമുറയ്ക്ക് മാതൃകയാക്കാവുന്ന ഒന്നാണ്: സി എഫ് തോമസ് എം എല്‍ എയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് ഡോ.എന്‍.ജയരാജ് എം എല്‍ എ

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, September 27, 2020

കോട്ടയം: ചങ്ങനാശേരി എം എല്‍ എയും മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാവുമായ മുന്‍ മന്ത്രി സി എഫ് തോമസിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി ഡോ.എന്‍.ജയരാജ് എം എല്‍ എ അറിയിച്ചു.

പാര്‍ട്ടിയുടെ ചെയര്‍മാന്‍ പദവിയടക്കം ഉയര്‍ന്ന നേതൃപദവികള്‍ അലങ്കരിച്ച അദ്ദേഹം മികച്ച പാര്‍ലമെന്റേറിയന്‍ എന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ചിരുന്നു.

പൊതുജീവിതത്തില്‍ നല്ല മാതൃകകള്‍ നഷ്ടമാകുന്ന ഇക്കാലത്ത് പ്രാര്‍ത്ഥനാനിര്‍ഭരമായ അദ്ദേഹത്തിന്റെ ജീവിതം ഇനിവരുന്ന തലമുറയ്ക്ക് മാതൃകയാക്കാവുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെ ദുഖത്തോടൊപ്പം പങ്കുചേരുന്നതായും എം എല്‍ എ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

×