ഞാന്‍ അരുതാത്തതു ചെയ്തു, നാണക്കേട്, ജീവനൊടുക്കുന്നു’; നടാഷ കപൂറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് ; ദുരൂഹത

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 24, 2020

ഡല്‍ഹി : അറ്റല്സ് സൈക്കിള്‍ ഉടമകളിലൊരാളായ സഞ്ജയ് കപൂറിന്റെ ഭാര്യ നടാഷ കപൂറിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്.

കുറിപ്പിലെ വാചകങ്ങള്‍ ഇങ്ങനെ:

ഞാന്‍ അരുതാത്തതു ചെയ്തു. സ്വയം ജീവനൊടുക്കുന്നു. ഇതിനാരും ഉത്തരവാദികളല്ല. എനിക്ക് സ്വയം ലജ്ജ തോന്നി. സഞ്ജയ്, മോനേ, മോളേ നിങ്ങളെയെല്ലാം ഞാന്‍ വല്ലാതെ സ്നേഹിക്കുന്നു’.

അതേസമയം, മരണത്തിന് കാരണം എന്താണെന്ന് കുറിപ്പില്‍ പറയുന്നില്ല. വീട്ടിലെ പൂജാമുറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയത്. ഇത് നടാഷ എഴുതിയത് തന്നെയാണോ എന്നറിയാനായി കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് 57കാരിയായ നടാഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

സംഭവസമയത്തു മകനും മകളും വീട്ടിലുണ്ടായിരുന്നു. ഉച്ചയൂണിനായി അമ്മയെ വിളിച്ചെങ്കിലും വരാത്തതിനെ തുടര്‍ന്ന് മുറിയില്‍ ചെന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടതെന്ന് മകന്‍ സിദ്ധാന്ത് പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

×