നാഫോ കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് സിറ്റി : നാഷണല്‍ ഫോറം കുവൈറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. സാല്‍മിയ മോഡല്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ആഘോഷപരിപാടി ഇന്ത്യന്‍ സ്ഥാനപതി കെ.ജീവസാഗര്‍ ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു. മലയാളികളുടെ ഓണംപോലുള്ള ആഘോഷപരിപാടികളില്‍ ഇതര സംസ്ഥാന സംഘടനകളെക്കൂടി ഉള്‍പ്പെടുത്തികൊണ്ട് വിവിധ ഭാഷാസംസ്‌കാരങ്ങളുടെ സങ്കലനമാക്കണമെന്ന് ഉദ്ഘാനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

Advertisment

publive-image

നാഫോ നടത്തിവരുന്ന സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സ്ഥാനപതി ആശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് ആര്‍.വിജയകൃഷ്ണന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങള്‍ ഒരുക്കിയ പൂക്കളത്തോടെ ആരംഭിച്ച പരിപാടിയില്‍ സോപാനസംഗീതജ്ഞന്‍ ഏലൂര്‍ ബിജു അവതരിപ്പിച്ച സോപാനസംഗീതപരിപാടി ആഘോഷത്തിലെ പ്രധാനആകര്‍ഷണമായിരുന്നു. നാഫോ കുടുംബാംഗങ്ങള്‍ അണിയിച്ചൊരുക്കിയ വൈവിദ്ധ്യമായ കലാപരിപാടികളും അരങ്ങേറി.

അംഗങ്ങളും ഗുരുകുലം കുട്ടികളും അവതരിപ്പിച്ച സംഗീതത്തിന്റെയും വേഷത്തിന്റെയും അകമ്പടിയോടെ ഭാരതത്തിന്റെ 12 സംസ്ഥാനങ്ങളുടെ സംസ്‌കാരം കേരളത്തിന്റെ ഓണാഘോഷപശ്ചാത്തലത്തില്‍ ഒരുക്കിയ മൈത്രേയം എന്ന പരിപാടി സദസ്സിന്റെ ശ്രദ്ധപിടിച്ചുപറ്റി.

തിരുവാതിരകളി, ഓണപ്പാട്ട്, കുട്ടികളുടെ സംഘനൃത്തം, ക്ലാസിക്കല്‍ ഡാന്‍സ്, സമൂഹഗാനം, നാടന്‍പാട്ട്, വിവിധ നൃത്തനൃത്യങ്ങള്‍ എന്നിവ ആഘോഷപരിപാടിയെ വര്‍ണ്ണാഭമാക്കി. കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് പോകുന്ന നാഫോ എക്സിക്യൂട്ടീവ് അംഗം പി.എസ്.കൃഷ്ണകുമാറിനും പത്നി ശോഭാ കൃഷ്ണകുമാറിനും ഓണാഘോഷവേദിയില്‍ യാത്രയയപ്പ് നല്‍കി.

publive-image

ഉപദേശകസമിതി അംഗം വി.ആര്‍.വിജയന്‍നായര്‍, നാഫോ വനിതാവിഭാഗം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ശ്രീകലദിലീപ് എന്നിവര്‍ ചടങ്ങില്‍ ആശംസപ്രസംഗം നടത്തി. സെക്രട്ടറി വിനയന്‍, അനീഷ് നായര്‍ എന്നിവര്‍ചേര്‍ന്ന് ഏലൂര്‍ ബിജുവിനെയും കൃഷ്ണകുമാറിനെയും സദസ്സിനെ പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി മുരളി എസ്.നായര്‍, വൈസ് പ്രസിഡന്റ രാജീവ് മേനോന്‍, ട്രഷറര്‍ വിജയകുമാര്‍ മേനോന്‍, എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

എക്സിക്യൂട്ടീവ്-ജനറല്‍ കമ്മിറ്റി അംഗങ്ങള്‍, പ്രോഗ്രാം കമ്മിറ്റിയോടൊപ്പം വനിതാവിഭാഗം പ്രവര്‍ത്തകര്‍ എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ ജയരാജ് നായര്‍ ഇടത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി. പരമ്പരാഗത രീതിയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു.

Advertisment