പച്ചപ്പുല്‍മേടുകളുടേയും പൂക്കളുടേയും താഴ്‌വര, സഞ്ചാരികളുടെ പ്രിയയിടമായി ജംപ്ഫു; മലകയറ്റക്കാരുടെ സ്വര്‍ഗത്തിലേക്കൊരു യാത്ര പോകാം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

നാഗാലാന്‍ഡിന് കിഴക്കിന്റെ സ്വിറ്റ്‌സര്‍ലൻഡ് എന്ന് പേരു വന്നിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ജംപ്ഫു കൊടുമുടിയാണ്. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 3,084 മീറ്റര്‍(10,100 അടി) ഉയരത്തിലുള്ള ജംപ്ഫു പ്രകൃതിക്കുള്ളിലേക്ക് കയറിപ്പോവാന്‍ ഇഷ്ടപ്പെടുന്ന മലകയറ്റക്കാരുടെ ഇഷ്ട കേന്ദ്രം കൂടിയാണ്.

Advertisment

publive-image

കൊഹിമയില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ ദൂരത്തിലുള്ള കിഗ്‌വേമ ഗ്രാമത്തിലെ ജംപ്ഫു ക്രിസ്റ്റ്യന്‍ കോളേജിനടുത്തു നിന്നാണ് ട്രെക്കിങ് ആരംഭിക്കുക. നാഗാലാൻഡിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ ജംപ്ഫു കഠിനമായ െട്രക്കിങ്ങുകളിലൊന്നാണ്. മുകളിലെത്താന്‍ ഏതാണ്ട് അഞ്ച് മണിക്കൂറും തിരിച്ചിറങ്ങാനായി നാല് മണിക്കൂറുമാണ് ശരാശരി വേണ്ടത്.

ലോകത്തെ ഏറ്റവും വലിയ റോഡോഡെന്റോണ്‍ പൂമരമുള്ളത് ജംപ്ഫുവിലാണ്. നാഗാലാൻഡിന്റെ സംസ്ഥാന പുഷ്പമാണ് റോഡോഡെന്റോണ്‍. ജംപ്ഫുവിലെ റോഡോഡെന്റോണ്‍ പൂമരത്തിന് ഏതാണ്ട് 109 അടി ഉയരമാണ് കണക്കാക്കപ്പെടുന്നത്. ഇത് ഒൻപത് നില കെട്ടിടത്തോളം ഉയരം വരും. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡില്‍ ഈ റോഡോഡെന്റോണ്‍ പൂമരത്തിന്റെ പേരും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

പ്രകൃതിയുടെ വെല്ലുവിളികള്‍ പിന്നിട്ട് ജംപ്ഫുവിയുട മുകളിലെത്തിയാല്‍ പച്ചപ്പും പൂക്കളും നിറഞ്ഞ സുകോ താഴ്‌വര നല്‍കുന്ന കാഴ്ചകള്‍ മനസു നിറക്കുന്നതാണ്. ട്രെക്കിങ്ങിന്റെ പാതയും സഞ്ചാരികളില്‍ ഊര്‍ജം നിറയ്ക്കുന്ന പ്രകൃതി ഭംഗിയുള്ളവയാണ്. വടക്കു കിഴക്കിന്റെ 'പൂക്കളുടെ താഴ്‌വര' എന്ന വിശേഷണവും ഈ പ്രദേശത്തിനുണ്ട്.

Advertisment