നാഗ്പുര്‍: നാഗ്പുരില്‍ കൊവിഡ് 19 വൈറസില്‍ നിന്ന് മുക്തനായ ആള്‍ പുറത്തിറങ്ങി കറങ്ങി. ഇന്നലെ നാഗ്പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ആളാണ് ഐസ്വലേഷനില്‍ കഴിയാതെ നിരത്തിലിറങ്ങിയത്. ഇയാള്‍ കണ്ടെത്തിയ പൊലീസ് കേസെടുത്ത ശേഷം വീണ്ടും ക്വാറന്‍റൈനിലാക്കി.
/sathyam/media/post_attachments/HEQ5GpwWpLNBiX5Zul1c.jpg)
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മരിച്ചത് 43 പേരാണെന്നും, 991 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്രസർക്കാർ അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം ഇതോടെ 14,378 ആയി ഉയർന്നു. ആകെ രാജ്യത്തെ മരണസംഖ്യ 488 ആണ്. രാജ്യത്തെ കൊവിഡ് ബാധ ഇപ്പോഴും നിയന്ത്രണ വിധേയം തന്നെയാണെന്ന് പറഞ്ഞ കേന്ദ്രസർക്കാർ മരണനിരക്ക് വെറും 3.35% മാത്രമാണെന്നും വ്യക്തമാക്കി.