കൊച്ചി: ലഡാക്കിലെ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ അതിക്രമിച്ചു കയറിയുള്ള ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ചൈനീസ് ഉല്‍പ്പന്നങ്ങളും ആപ്പുകളും ഉപേക്ഷിക്കണമെന്ന് നിരവധി പേര് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ വീരമൃത്യു വരിച്ച ധീര സൈനികര്‍ക്കായി തന്നാല്‍ കഴിയുന്ന തരത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന് നജീം അര്‍ഷാദ്.
ചൈനീസ് ആപ്പായ ടിക് ടോക്കില്‍ തനിക്കുണ്ടായിരുന്ന അക്കൗണ്ട് ഡിലീറ്റ് ചെയ്താണ് വീരമൃത്യു വരിച്ച ഇന്ത്യയുടെ വീരപുത്രര്ക്ക് നജീം ആദരവ് അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് നജീം ഇക്കാര്യം വ്യക്തമാക്കിയത്. ടിക്ക് ടോക്ക് അക്കൌണ്ട് ഡിലീറ്റ് ചെയ്ത സക്രീൻ ഷോട്ടുൾപ്പെടെ നജീം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘നമ്മുടെ സൈന്യത്തിനോട് ചെയ്യാന്‍ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരിന്നു എനിക്കിപ്പോ ഇതേ ചെയ്യാന്‍ സാധിക്കുകയുള്ളു. നിങ്ങള്‍ ചെയ്യൂ. നമ്മുടെ ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ’; ഇതായിരുന്നു നജീമിൻ്റെ പോസ്റ്റ്.
ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന ക്യാംപെയിൻ രാജ്യത്ത് ശക്തമായത്.