ക്ലീനിങ് തൊഴിലാളികളായി പൂര്‍ണ നഗ്നരായ സ്ത്രീകള്‍; നിക്കിയുടെയും ലിയാന്റെയും 'ദ നേക്കഡ് ക്ലീനിങ് കമ്പനി'യുടെ പ്രവര്‍ത്തനം ആഗോള തലത്തില്‍ വ്യാപിപ്പിക്കുന്നു; സ്ത്രീ ശരീരത്തെ ബഹുമാനിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവകാശവാദം

New Update

publive-image

ലണ്ടന്‍: നിക്കി ബെല്‍ട്ടണ്‍, ലിയാന്‍ വൂള്‍മാന്‍ എന്നീ സ്ത്രീകള്‍ യുകെയിലെ പ്ലിമൗത്ത് കേന്ദ്രമാക്കി ആരംഭിച്ച 'ദ നേക്കഡ് ക്ലീനിങ് കമ്പനി' ആഗോള തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു.

Advertisment

അര്‍ദ്ധ നഗ്നരായോ അല്ലെങ്കില്‍ പൂര്‍ണ നഗ്നരോ ആയ ക്ലീനിങ് തൊഴിലാളികളെയാണ് കമ്പനി നല്‍കുന്നത്. മണിക്കൂറിന് 75 യൂറോ (ഏകദേശം 6700 രൂപ) ആണ് കമ്പനി ഈടാക്കുന്നത്. പൂര്‍ണ നഗ്നരായ ക്ലീനിങ് തൊഴിലാളികളെ വേണമെങ്കില്‍ ഉപഭോക്താവ് 95 യൂറോ നല്‍കേണ്ടി വരും.

കമ്പനിയുടെ പ്രവര്‍ത്തനം വിജയകരമായ പശ്ചാത്തലത്തില്‍ ലോകമെമ്പാടും തങ്ങളുടെ സര്‍വീസ് വ്യാപിപ്പിക്കുമെന്ന് നിക്കി പറഞ്ഞു. അമേരിക്ക, കാനഡ, നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങിലേക്കായി ഫ്രാഞ്ചെസി മോഡല്‍ തയ്യാറായതായും അവര്‍ വ്യക്തമാക്കി.

ലോകമെമ്പാടും കമ്പനിയുടെ സേവനങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ലോക്ക്ഡൗണ്‍ അവസാനിച്ചതോടെയാണ് തങ്ങളുടെ ബിസിനസ് അതിവേഗം വളര്‍ന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. കമ്പനിയുടെ പ്രൊമോഷനായി അടുത്ത വര്‍ഷം കഴിയുന്നത്ര വിദേശരാജ്യങ്ങള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് നിക്കിയും ലിയാനും.

തങ്ങളുടെ പ്രവര്‍ത്തനം അശ്ലീലമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തികച്ചും തെറ്റാണെന്ന് നിക്കി പറയുന്നു. അനുഭവപരിചയമുള്ള 25 വയസിന് മുകളിലുള്ളവരാണ് ഇരുവരുടെയും സ്ഥാപനത്തിലെ ജീവനക്കാര്‍.

സുരക്ഷിത ഓര്‍ഡറിംഗ് സിസ്റ്റത്തിലൂടെയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും തൊഴിലാളിയും ഉപഭോക്താവും ഡിബിഎസി (ക്രിമിനല്‍ റെക്കോര്‍ഡ് ടെസ്റ്റ്)ലൂടെ പോകേണ്ടതുണ്ടെന്നും ഇരുവരും പറയുന്നു.

സ്ത്രീ ശരീരത്തെ ബഹുമാനിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

Advertisment