രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ മകളുടെ വിവാഹ ഒരുക്കത്തിന് പരോൾ അനുവദിച്ച് കോടതി

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

publive-image

ചെന്നൈ ∙ ജയിലിൽ കഴിയവെ ജനിച്ച മകളുടെ വിവാഹ ഒരുക്കങ്ങൾ നടത്തുന്നതിനായി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്കു മദ്രാസ് ഹൈക്കോടതി 30 ദിവസത്തെ പരോൾ അനുവദിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം ജയിൽ ശിക്ഷയനുഭവിച്ച തടവുകാരിയായ നളിനിക്ക് 27 വർഷത്തിനിടെ പരോളാണിത്. പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് 3 വർഷം മുൻപ് 12 മണിക്കൂർ പരോൾ ലഭിച്ചിരുന്നു.

Advertisment

കേസിൽ പിടിയിലാകുന്ന സമയത്തു ഗർഭിണിയായിരുന്ന നളിനിക്കു ജയിലിലാണു കുഞ്ഞു ജനിച്ചത്. മകൾ ഡോ. അരിത്ര ഇപ്പോൾ ലണ്ടനിലാണു താമസം നളിനിയുടെ ഭർത്താവ് മുരുകനും ഇതേ കേസിൽ പ്രതിയായി ജയിലിലാണ്. നളിനിയുടെ അഭ്യർഥന പ്രകാരം അവർക്കു നേരിട്ടു ഹാജരായി വാദിക്കാനുള്ള അനുമതി കോടതി നൽകിയിരുന്നു. മാധ്യമങ്ങളോടോ രാഷ്ട്രീയക്കാരോടോ പൊലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം തുടങ്ങിയ ഉപാധികളോടെയാണു ജസ്റ്റിസ് എം.എം. സുന്ദരേശ്, ജസ്റ്റിസ് എം.നിർമൽ കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് പരോൾ അനുവദിച്ചത്.

മകളുടെ വിവാഹ ഒരുക്കങ്ങൾക്കായി 6 മാസത്തെ പരോൾ ചോദിച്ചു കഴിഞ്ഞ ഫെബ്രുവരിയിൽ നളിനി ജയിൽ അധികൃതർക്കു കത്തു നൽകിയിരുന്നു. ഇതിൽ നടപടിയില്ലാതായതോടെയാണു കോടതിയെ സമീപിച്ചത്.

Advertisment