വീടിന്റെ ചുറ്റു മതിലിനു സമീപം രാത്രിയില്‍ യുവാവ് നില്‍ക്കുന്നത് കണ്ട് ചോദ്യം ചെയ്ത് ഗൃഹനാഥന്‍; പ്രകോപിതനായി കൂട്ടുകാരെ വിളിച്ചു വരുത്തി യുവാവ്‌; മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ഗൃഹനാഥനെയും വീട്ടമ്മയെയും മകനെയും ആക്രമിച്ചു പരുക്കേൽപിച്ചു

New Update

നല്ലില: രാത്രിയിൽ വീടിന്റെ ചുറ്റു മതിലിനു സമീപം കണ്ട യുവാവിനെ ചോദ്യം ചെയ്ത ഗൃഹനാഥനെയും വീട്ടമ്മയെയും മകനെയും മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ആക്രമിച്ചു പരുക്കേൽപിച്ചു. പ്രകോപിതനായ യുവാവ് ഫോണിലൂടെ സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയായിരുന്നു.

Advertisment

publive-image

നല്ലില പഴങ്ങാലം മുരുകാലയം റോഡിൽ കിഴക്കേവിള പുത്തൻവീട്ടിൽ വി.എസ്.ചരൺകുമാർ(43), ഭാര്യ എസ്.സന്ധ്യ, ഇവരുടെ പതിനേഴുകാരനായ മകൻ എന്നിവർക്കാണു പരുക്കേറ്റത്. ബുധൻ രാത്രി 9.30നാണ് ആക്രമണം ഉണ്ടായത്. ബൈക്കുകളിൽ മാരകായുധങ്ങളുമായി എത്തിയ സംഘം ആദ്യം ചരൺകുമാറിനെ മർദിച്ചു.

ബഹളം കേട്ട് വീട്ടിൽ നിന്ന് ഇറങ്ങി വന്ന സന്ധ്യയെയും മകനെയും സംഘം ആക്രമിച്ചു. അക്രമത്തിൽ ചരൺകുമാറിന്റെ വാരിയെല്ലിനും കണ്ണിന് മുകളിലും തലയ്ക്കും പൊട്ടലേറ്റു. ഭാര്യയുടെ കാൽ മുട്ടിനു താഴെയാണ് മർദനമേറ്റത്.

മകന്റെ കൈവിരൽ കടിച്ചു മുറിക്കുകയും മർദിക്കുകയും ചെയ്തു. മൂവരും ആശുപത്രിയിൽ ചികിത്സ തേടി. കണ്ണനല്ലൂർ പൊലീസ് കേസെടുത്തു. അക്രമം നടത്തിയവരുടെ സിസിടിവി ദൃശ്യങ്ങൾ കണ്ണനല്ലൂർ പൊലീസിന് ലഭിച്ചു.

Advertisment