വൈറലായി ഭാവഗായകൻറെ പുതിയ പാലക്കാടൻ പാട്ട് !

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

ഹൃദയതൂലിക ബാനറിൽ കഴിഞ്ഞദിവസം പുറത്തിറങ്ങിയ മലയാളത്തിന്റെ ഭാവഗായകൻ ജയചന്ദ്രൻ ആലപിച്ച പാലക്കാടിനെക്കുറിച്ചുള്ള പുതിയ പാട്ട് സാമൂഹികമാധ്യമങ്ങളിൽ തരംഗമാവുന്നു.

Advertisment

publive-image

ഒരു പാലക്കാടൻ തീം  സോങ്ങായി ഗാനാസ്വാദകർക്കിടയിൽ  പരിഗണിക്കപ്പെടുമാറ് ഏറെ തനിമയോടും ഭാവാർദ്രമായുമാണ് എഴുപത്തിയാറാം വയസ്സിലും പി ജയചന്ദ്രൻ ഗാനം പാടിയിരിക്കുന്നത്.

publive-image

പാലക്കാട് നമ്മുടെ പാലക്കാട് എന്ന് പേരിട്ടിരിക്കുന്ന സംഗീത ആൽബത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പ്രവാസി എഴുത്തുകാരനും ഗായകനുമായ മേതിൽ സതീശനാണ്. പാലക്കാടിന്റെ ചരിത്രത്തെയും, കലകളെയും, ഉത്സവങ്ങളെയും, പ്രകൃതിയെയും ഒക്കെ വിശദമായി അടയാളപ്പെടുത്തുന്ന ഗാനത്തിന് ഈണം നൽകിയത് ശശി വള്ളിക്കാടാണ്.

publive-image

ആർ.സി നായരാണ് ഗാനത്തിന് ദൃശ്യാവിഷ്‌കാരം നൽകിയത്.  ജയചന്ദ്രനോടൊപ്പം കോറസ്സിൽ  കവിത ആനന്ദ്, സാന്ദ്ര, ശ്വേത, നിഖിൽ,  എന്നിവരും പാടിയിട്ടുണ്ട് . ചുരുങ്ങിയ സമയംകൊണ്ടുതന്നെ യൂട്യൂബിലൂടെയും ഫേസ്‌ബുക്, വാട്സ്ആപ് വഴിയും ആയിരങ്ങളാണ് പാട്ട് ഷെയർ ചെയ്തത്.

പ്രശസ്ത സംവിധായകൻ മേജർ രവിയാണ് ആൽബം ഓൺലൈൻ ആയി റിലീസ് ചെയ്തത്. അദ്ദേഹത്തിന്റെ വീഡിയോ സന്ദേശവും പാട്ടിന് ആമുഖമായി ചേർത്തിട്ടുണ്ട്.  വൈവിധ്യ വിഷയങ്ങളിലുള്ള മറ്റു നിരവധി സംഗീത ആൽബങ്ങൾ അടുത്തകാലത്ത് ഹൃദയതൂലിക പുറത്തിറക്കിയിരുന്നു.

p jayachandran
Advertisment