'ആരാണ് എ ആര്‍ റഹ്‌മാന്‍, എനിക്കറിയില്ല;ഭാരതരത്‌ന പുരസ്‌കാരമൊക്കെ കാല്‍നഖത്തിന് തുല്യം'; വിവാദ പരാമര്‍ശം നടത്തിയ നന്ദമുരി ബാലകൃഷ്ണയ്ക്ക് മലയാളികളുടെ 'പൊങ്കാല'

author-image
ഫിലിം ഡസ്ക്
New Update

publive-image

തെലുങ്ക് നടനും രാഷ്ട്രീയ നേതാവുമായ നന്ദമുരി ബാലകൃഷ്ണയ്ക്ക് വിവാദങ്ങള്‍ പുത്തരിയല്ല. എ ആര്‍ റഹ്മാന്‍ ആരെന്ന് തനിക്കറിയില്ലെന്നും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നയൊക്കെ ഒരു പുരസ്‍കാരമാണോയെന്നും ചോദിച്ച് വീണ്ടും വിവാദത്തിലായിരിക്കുകയാണ് നന്ദമുരി ബാലകൃഷ്ണ.

Advertisment

ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാലകൃഷ്ണയുടെ വിവാദപരാമര്‍ശം. ഈ അവാര്‍ഡുകളെല്ലാം എന്‍റെ കാലിന് തുല്യമാണ്. തെലുങ്ക് സിനിമയ്ക്ക് എന്‍റെ കുടുംബം നല്‍കിയ സംഭാവനയ്ക്ക് തുല്യമല്ല ഒരു അവാര്‍ഡും. എ.ആര്‍ റഹ്മാന്‍ എന്ന് വിളിക്കുന്ന ഒരാള്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയതായും ഞാന്‍ കേട്ടു. റഹ്മാന്‍ ആരാണെന്ന് എനിക്കറിയില്ല. ഭാരതരത്‌ന ഒക്കെ എന്‍റെ അച്ഛന്‍ എന്‍.ടി.ആറിന്‍റെ കാല്‍വിരലിലെ നഖത്തിന് തുല്യമാണ്. എന്‍റെ അച്ഛനോ കുടുംബമോ അല്ല അവാര്‍ഡുകളാണ് മോശം.

അതേസമയം ബോളിവുഡ് സംവിധായകനായ ജയിംസ് കാമറൂണിനോട് സ്വയം താരതമ്യപ്പെടുത്തിയിരിക്കുകയാണ് ബാലകൃഷ്ണ. 'എന്റെ ഷൂട്ടിംഗ് വളരെ വേഗത്തില്‍ അവസാനിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജയിംസ് കാമറൂണിനെപ്പോലെ വാര്‍ഷങ്ങളോളം നീട്ടുന്ന ഷൂട്ടിംഗില്‍ നിന്ന് വ്യത്യസ്തമായിരിക്കും. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സിനിമകള്‍ നിര്‍മ്മിക്കാനും ഹിറ്റാക്കാനും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു' ബാലകൃഷ്ണ പറയുന്നു.

അതേസമയം, നന്ദമൂരി ബാലകൃഷ്ണയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ 'പൊങ്കാല' നടത്തുകയാണ് മലയാളികള്‍. നിരവധി പേരാണ് ബാലകൃഷ്ണയെ പരിഹസിച്ചും വിമര്‍ശിച്ചും കമന്റ് ചെയ്തിരിക്കുന്നത്.

nandamuri balakrishna
Advertisment