കണ്ണനെ തൊഴാന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം നന്ദനത്തിലെ ശ്രീകൃഷ്ണന്‍ എത്തി

ഫിലിം ഡസ്ക്
Tuesday, March 2, 2021

നന്ദനം ചിത്രത്തില്‍ ശ്രീകൃഷ്ണന്‍ ആയി അഭിനയിച്ച അരവിന്ദ് 19 വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്നാള്‍ ദിനത്തില്‍ കണ്ണനെ കണ്ടു തൊഴാന്‍ എത്തി.

2002ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍രെ അവസാന ഭാഗത്ത് ക്ഷേത്രനടയില്‍ നില്‍ക്കുന്ന ശ്രീകൃഷ്ണനും ഗാനരംഗവും ഇപ്പോഴും പ്രേക്ഷകരുടെ മനസുകളിലുണ്ട്.

ക്ഷേത്രത്തിലെ ഉത്സവമേളം ആസ്വദിച്ച്‌, കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി പുറത്തിറങ്ങിയ അരവിന്ദ് ക്ഷേത്രനടയില്‍ സിനിമയിലെ രംഗത്തിലേതു പോലെ ഫോട്ടോ എടുത്താണ് മടങ്ങിയത്. നഗരസഭ കൗണ്‍സിലര്‍ കെ.പി.ഉദയന്‍, ബാബുരാജ് ഗുരുവായൂര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

×