താമരശ്ശേരി: നമുക്കിടയിലുണ്ടാവുന്ന സംഘബോധം പ്രതിസന്ധികളിൽ അകപ്പെട്ട് പോയവരെ ചേർത്ത് നിർത്താൻ വേണ്ടിയാവണമെന്നും അതല്ലാതെ പുറം കാഴ്ചക്ക് വേണ്ടിയാവരുതെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.
അറുപത് ദിനങ്ങളായ് കുടുക്കിലുമ്മാരത്ത് പ്രവർത്തിക്കുന്ന നന്മ വെഴ്പ്പൂര് കോവിഡ് സെന്റർ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും ദിവസങ്ങളില്‍ മൂന്നു പഞ്ചായത്തുകളിലായി കോവിഡ് രോഗത്താലും അല്ലാതെയും പ്രയാസമനുഭവിക്കുന്നവർക്ക് രണ്ട് നേരം ഭക്ഷണവും മരുന്നും മറ്റു ചികിൽസാ സവിധാനങ്ങളും ചെയ്ത പോരുന്ന നന്മ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. സൃഷ്ടാവിൽ നിന്നുള്ള പ്രതിഫലം മാത്രം പ്രതീഷിച്ച് എല്ലാം അർപ്പിച്ച് അത്യധ്വാനം ചെയ്യുന്നവരാണിവരെന്ന് മനസ്സിലായി തങ്ങൾ പറഞ്ഞു.
നന്മ പ്രസിഡണ്ട് കെ.വി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോവിഡ് കിച്ചണിലേക്ക് കായക്കൽ അയ്യപ്പൻ സംഭാവന ചെയ്ത ഭക്ഷണ സാധനങ്ങൾ തങ്ങൾ ഏറ്റ് വാങ്ങി. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായ്, ബാബു കുടുക്കിൽ, എ.കെ.അബ്ബാസ്, എ.കെ. അസീസ്, അഷ്റഫ് കോരങ്ങാട്, പി.സി.ഇസ്മയിൽ , അഷ്റഫ് കുടുക്കിൽ, കെ.പി. അനസ്, കരീം താമരശ്ശേരി, സി.കെ.മജീദ് മാസ്റ്റർ, നൗഷാദ് അണ്ടോണ, സൽമാൻ ചുടലമുക്ക്, എ.പി.മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.