ഇന്ത്യയിലെ തിരക്കുള്ള നഗരങ്ങൾക്കും ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്കും അനുയോജ്യമാം വിധം ടാറ്റാ മോട്ടോർസ് അവതരിപ്പിച്ച ഹാച്ച് ബാക്ക് മോഡലിലെ കുഞ്ഞു കാറായിരുന്നു ടാറ്റാ നാനോ. 1 ലക്ഷം രൂപ അടിസ്ഥാനവിലയിൽ അവതരിപ്പിച്ച നാനോ എന്ന കുഞ്ഞൻ കാർ, ഇന്ത്യയിലെ സാധാരണക്കാരിൽ തുടക്കത്തിൽ മതിപ്പുണ്ടാക്കി. പക്ഷെ ആ കുഞ്ഞൻ കാറിന് അധിക കാലം ഇന്ത്യൻ വിപണിയിൽ നിറഞ്ഞു നിൽക്കാൻ സാധിച്ചില്ല.
/sathyam/media/post_attachments/DTCXSUGOsnWANPyEMlmM.jpg)
തുടർന്ന് നാനോയിൽ പല അപ്ഡേറ്റുകൾ നടത്തിയെങ്കിലും അതൊന്നും വലിയ തരത്തിലുള്ള വിജയം കാണാതെ പോയി.ഏറ്റവും കുറഞ്ഞ വിലക്ക്,എല്ലാവർക്കും വാങ്ങുവാൻ കഴിയുന്ന ഒരു കാർ എന്നത് ടാറ്റായുടെ ഉടമസ്ഥനായ രത്തൻ ടാറ്റായുടെ ഒരു വലിയ സ്വപ്നമായിരിന്നു. .
അതുകൊണ്ടു തന്നെ കുഞ്ഞൻ കാർ ശ്രേണിയിലെ വാഹനങ്ങൾ അവസാനിപ്പിക്കാതെ, യൂറോപ്പ്യൻ രാജ്യങ്ങളിൽ പരിചിതമായ ടാറ്റാ പിക്സെൽ എന്ന ചെറു കാർ, ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് രത്തൻ ടാറ്റയുടെ കീഴിലെ ടാറ്റാ മോട്ടോർസ്.
ടാറ്റാ നാനോയെ പോലെ ഹാച്ച് ബാക്ക് മോഡലിൽ തന്നെ അവതരിപ്പിക്കുന്ന ടാറ്റാ പിക്സെൽ എന്ന കുഞ്ഞൻ വാഹനത്തിൽ ഉൾക്കൊളിച്ചിരിക്കുന്ന സവിശേഷതകൾ നിരവധിയാണ്. അവയിൽ പ്രധാനം വാഹനത്തിൽ രണ്ടു വശങ്ങളിലുമായി ഓരോ ഡോറുകളാണ് ഘടന ചെയ്യപ്പെട്ടിരിക്കുന്നത് എന്നുള്ളതാണ്.
അത്തരം ഡോറുകൾ മുയൽ ചെവി മോഡലിൽ, മുകളിലോട്ട് ഉയർത്തി തുറക്കുന്ന തരത്തിൽ ആകർഷണീയമായി ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നു. നാലു പേരടങ്ങിയ കുഞ്ഞ് കുടുംബത്തിന് സുഖപ്രദമായ് യാത്ര ചെയ്യാൻ കഴിയുന്ന ടാറ്റാ പിക്സെലിനെ മുൻഭാഗത്തെ പരത്തി ഫിനിഷ് ചെയ്തിരിക്കുന്ന ഹെഡ് ലാംബ് മനോഹരമാക്കുന്നു.