നവോമി ഒസാക്ക ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വനിതാ കായികതാരം; മറികടന്നത് സെറീന വില്യംസിനെ; കഴിഞ്ഞ വര്‍ഷം ഒസാക്ക സമ്പാദിച്ചത് ഇത്രയും തുക

സ്പോര്‍ട്സ് ഡസ്ക്
Friday, May 22, 2020

ന്യുയോര്‍ക്ക്: മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം നവോമി ഒസാക്ക ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന വനിതാ കായികതാരം. കഴിഞ്ഞ വര്‍ഷം നവോമി സമ്പാദിച്ചത് 37.4 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 284 കോടി രൂപ) സമ്പാദിച്ചതാണ് നവോമിയെ ഫോബ്‌സ് പട്ടികയില്‍ ഒന്നാമതെത്തിച്ചത്‌.

ടെന്നീസ് താരം സെറീന വില്യംസിനെയാണ് ഈ 22കാരി മറികടന്നത്. നാല് വര്‍ഷമായി സെറീന അടക്കിവാണ ഒന്നാം സ്ഥാനമാണ് ഇപ്പോള്‍ ജപ്പാന്‍കാരിയായ നവോമി സ്വന്തമാക്കിയത്.

ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച വനിതാ കായികതാരമെന്ന മരിയ ഷറപ്പോവയുടെ റെക്കോഡും നവോമി തകര്‍ത്തു. 2015ല്‍ 29.7 മില്ല്യണ്‍ ഡോളര്‍ സമ്പാദിച്ചായിരുന്നു ഷറപ്പോവ റെക്കോഡ് സ്വന്തമാക്കിയിരുന്നത്.

×