ന്യൂഡല്‍ഹി: പ്രശസ്ത ഭജന്‍ ഗായകന്‍ നരേന്ദ്ര ചഞ്ചല്‍ (80) അന്തരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അന്ത്യം.ഏകദേശം മൂന്ന് മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം .
/sathyam/media/post_attachments/ZF0muIq5CnWuM91ZslFF.jpg)
നിരവധി കീര്‍ത്തനങ്ങളും ഭക്തിഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട് .ബോബി, ആഞ്ചാനേ തുടങ്ങിയ നിരവധി ചിത്രങ്ങളിലും നരേന്ദ്ര ചഞ്ചല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നരേന്ദ്രചഞ്ചല്‍ ആലപിച്ച കൊറോണ ഭജനും ഏറെ ശ്രദ്ധ നേടിയിരുന്നു.